Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അമ്മ (കവിത)

അമ്മ (കവിത)

കുന്നിൻചെരുവിലെ അമ്മയില്ലാത്ത വീടിപ്പോൾ നിറം മങ്ങിയൊരു ചിത്രം പോലാണ്.

അടുക്കള തിണ്ണയിൽ അമ്മയിരുന്നൊരു പഴയ കസേരയിൽ ശൂന്യത തപസ്സിരിക്കുന്നു.

ഉറ്റമിത്രമായിരുന്ന റോഡിയോ ഒരേകാകിയായി മൂലയിൽ പൊടിപിടിച്ചിരിക്കുന്നുണ്ട്.

തെക്കേമുറിയിലെ ജനാലപ്പടിയിൽ ഒരു ചെറുഘടികാരത്തിന്റെ ഹൃദയമിടിപ്പ്.

അനാഥമായിപ്പോയ അടുക്കള പാത്രങ്ങൾ.അടുക്കളപ്പുകയറ്റ ഓർമ്മകൾ തൻ ഗന്ധം, അമ്മതൻ സ്നേഹത്തിൻ നറുമണം പോലെ

സ്നേഹിച്ചവരൊക്കെയും തിരക്കിലായപ്പോൾ ചുവരിലെ നിഴലുകളോട് മിണ്ടിതുടങ്ങിയമ്മ,

നൊമ്പരപ്പെയ്ത്തിലും പുഞ്ചിരിതൂകി മറവിയുടെ ആഴത്തിൽ ആണ്ടുപോയി.

ഇനി ഞാൻ തിരിച്ച് വരും വരെയും കാത്തിരിക്കാൻ അമ്മയില്ല..

തണലായി നിന്നൊരാ വൻമരം ചാരമായി മാറിയ തെക്കേതൊടിയിൽ ഒരു കരിങ്കാക്ക കരയുന്നു.

മാഞ്ഞുപോയെങ്കിലും മനസിൻ നിലവറയിൽ ഒരു തിരിനാളമായി അമ്മ കൂടെയുണ്ട്.

നിഴലറ്റ വീടിന്റെ മൗനങ്ങളിൽ ഒരിളം കാറ്റായി അമ്മയെന്നോട് മന്ത്രിക്കുന്നുപോൽ.

വാക്കുകൾ മൗനത്തിൻ വഴിമാറിപോകവേ മനതാരിൽ നിറയുന്നു ആ സ്നേഹവാത്സല്യം.

രചന: ഷാജു കാഞ്ഞിരത്താനം 

(Mob: +91 94971 79236)

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും