Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

രാത്രി (കവിത)

രാത്രി (കവിത)

നിലാവിന്റെ വെളിച്ചത്തിലും രാത്രി ഉറങ്ങുകയാണ് 

ആകാശത്തിന്റെ നിറം കറുപ്പാണെങ്കിലും വട്ട പൊട്ടുകുത്തി ചന്ദ്രനും 

രാത്രിയുടെ ഉറക്കത്തെ ശല്യപ്പെടുത്തിയില്ല ചുറ്റും താരകങ്ങളും കണ്ണുകൾ ചിമ്മിച്ചുകൊണ്ടിരുന്നു.

ഇങ്ങും നിശബ്ദത തളം കെട്ടിനിൽക്കുന്നു. മേഘങ്ങൾ മെല്ലെ മായുന്നത് അറിയാതെ രാത്രി ഗാഢനിദ്രയിൽ തന്നെ 

ധരണിയിൽ നിന്നും ചീവീടുകൾ സംഗീതം ആലപിക്കുന്നുണ്ട് എന്നിട്ടും രാത്രി ഉണരുന്നില്ല കാറ്റ് പാലപ്പൂവിന്റെ ഗന്ധവുമായി ചുറ്റും പാറിനടക്കുന്നു.

വാസന അറിയാതെ രാത്രി ഉറങ്ങുകയാണ് ചിന്തിച്ചുകൊണ്ട് മർത്യൻ നിലാവിനെ നോക്കി ചോദിച്ചു 

എന്തേ രാത്രി ഉണരാത്തെ ഉണരുന്നതും നോക്കി ഞാനും ഉണർന്നിരിക്കുന്നു. ഭ്രാന്ത്‌ അല്ലാതെ എന്താ?

രചന: സുജീഷ് പൂതക്കുളം 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും