Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കിനാവിൻ തേരിലേറി (കവിത)

കിനാവിൻ തേരിലേറി (കവിത)

ലോലമാം തെന്നലിൻമൃദു കരസ്പർശത്താൽ തഴുകി ഉണർത്തുന്ന പുലർകാലമെ..

വേദനയൂറുമെൻ ഹൃദ്തന്ത്രികളിൽ നഷ്ടസ്വർഗ്ഗമായ് നിൻ മൃദുകര സ്പർശം.

പൊൻകിരണ കാന്തിയിൽ വിടരട്ടെ ഞാൻ നിന്നിളം ചൂടിന്നുണർത്ത് പാട്ടിലുണരട്ടെ ..

ഇളം കാറ്റിലലിയുന്ന മനതാരിൽ നിന്നെ ഞാനെൻ ആലിംഗനത്തിലാക്കട്ടെ.

നിശ്വാസ തപമേറ്റ് ഉണരുന്നെൻ, സ്വപ്നമെ മായുമൊ മറയുമൊ നീ..

ചൂടേറി വാടുമാ സുരഭില കിനാക്കളെ, തേടുന്നു അലയുന്നു ഞാൻ.

ഉച്ചവെയിൽ തപമേറ്റ് പൊള്ളുന്നെൻ ഉടലാകെ. മനതാരിൽ നിറയുന്ന നിൻ ചുടുനിശ്വാസവും.

ഇളം കാറ്റിൽ നിറയുന്ന തണുവിൽ മയങ്ങി ഞാനൊരു കിനാവിൻ തേരിലേറി.

നാട്ടുവെട്ടമതിൽ കൂരിരുൾ പരത്തിയാ സന്ധ്യയും വന്നണഞ്ഞു...

കനകവർണ്ണം വിതറി സന്ധ്യ.. വാനമതിൽ ആനന്ദ നൃത്തമാടി.

രചന: സതീഷ് സുരേന്ദ്രനാഥൻ നന്ത്യാട്ട് മേട

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും