|
Loading Weather...
Follow Us:
BREAKING

അക്ഷരോത്സവം

അക്ഷരോത്സവം

വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ ലൈബ്രറികളുടെ പങ്കാളിത്വത്തോടെ സ്കൂൾ കുട്ടികൾക്കായി അക്ഷരോത്സവം നടത്തുന്നു. ജനുവരി 3 ശനിയാഴ്ച തലയോലപ്പറമ്പ് സർക്കാർ യു.പി ഹൈസ്കൂളിലാണ് സർഗോത്സവം എന്ന പേരിൽ അക്ഷരോൽസവം നടക്കുക. താലൂക്കിലെ വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ച് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുന്നത്.കവിത - കഥാ രചന, കാർട്ടൂൺ രചന, പെൻസിൽ ചിത്രരചന, ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, നാടൻ പാട്ട്, ഉപന്യാസം എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. അക്ഷരോൽസവം ശനിയാഴ്ച രാവിലെ 10 മണിക്ക് നാടക കലാകാരൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്യും.