Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ മറവ് ചെയ്തു

ചേർത്തല: ചേർത്തലയിൽ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷണം കൊണ്ടുവന്നപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പൊലീസിനോട് ഗിരീഷ് പറഞ്ഞത്. ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്നു മക്കളെ വിളിച്ചു കൊണ്ടുവന്നു. അമ്മൂമ്മ മരിച്ചു എന്നാണ് അവരോട് പറഞ്ഞത്. വരുന്ന വഴി മൺവെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളിൽ വച്ചു. അതിലാണ് ദുരൂഹതയെന്നാണ് ആക്ഷേപം. കുട്ടികൾ വീട്ടിലെത്തിയപ്പോൾ അമ്മയോട് വിവരം പറഞ്ഞു. തുടർന്ന്, ഗിരീഷിന്റെ ഭാര്യ അയൽവാസിയെ വിവരം അറിയിച്ചു. അവർ കുത്തിയതോട് പൊലീസിനെ അറിയിക്കുകയായിരുന്നു.