അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
എസ്. സതീഷ് കുമാർ
തലയോലപ്പറമ്പ്: ഒരു അത്ഭുത രക്ഷപെടലിൻ്റെ ദൃശ്യമാണിത്. തലയോലപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിനടിയിലേക്ക് വീണ വയോധികൻ്റെ രക്ഷപെടൽ.
0:00
/0:12
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അതീവ ശ്രദ്ധയോടു കൂടിയ ഡ്രൈവിംഗ് ആണ് ഈ ജീവന് രക്ഷയായത്. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന യാൾ ഇരു ചക്രവാഹനത്തിൻ്റെ ടയറിൽ തട്ടിയാണെന്ന് സംശയിക്കത്തക്ക രീതിയിലാണ് ബസിലിടിച്ച് വീഴുന്നത്. ബൈക്ക്കാരൻ ഉടനെ വിട്ടു പോകുന്നതും കാണാം. ബസിൻ്റെ പിന്നിലെ ടയറിന് തൊട്ടുമുന്നിലാണ് ഇയാൾ വീഴുന്നത്. ബസ് ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തതാണ് രക്ഷയായത്. സംഭവം പിന്നിലായിട്ടും ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. തലയോലപ്പറമ്പിലാണ് ഈ അത്ഭുത രക്ഷപ്പെടൽ സംഭവിച്ചത്.