|
Loading Weather...
Follow Us:
BREAKING

അഷ്ടമിക്ക് ഒരുക്കങ്ങളായി

അഷ്ടമിക്ക് ഒരുക്കങ്ങളായി

വൈക്കം: വൈക്കം മഹാദേവേ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ദ്രുതഗതിയിലായി. കൊടിയേറ്ററിയിപ്പ്  30 ന് നടക്കും. ക്ഷേത്രത്തിലെ പന്തീരടി പൂജക്ക്  ശേഷം രാവിലെ 8ന് അവകാശിയായ മൂസത്  ഓലക്കുട ചൂടി  ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി  പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർകുളങ്ങര ദേവി ക്ഷേത്രത്തിലും, ഇണ്ടംതുരുത്തി മനയിലും, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും എത്തി  കൊടിയേറ്ററിയിക്കും. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നാനാണ് ആചാരം.  

അഷ്ടമിയുടെ കോപ്പു തൂക്കൽ

 വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവം. 30 ന് രാവിലെ 10 നും 11.30 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയതിന് ശേഷം മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും ആളന്ന് ഏൽപ്പിക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ

കൊടിയേറ്റ്

 ഡിസം.1 ന് രാവിലെ 6.30 നും 7.30 നും ഇടയിൽ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്.