ബൈക്ക് എയ്സ് വാനിൽ ഇടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്
വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് എയ്സ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രകരായ രണ്ട് യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ലിങ്ക് റോഡിന് സമീപമാണ് അപകടം. ബൈക്ക് യാത്രികരായ വല്ലകം സ്വദേശി ഗുരുദാസിനും (20), സുഹൃത്തത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുദാസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.