Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഭക്തിസാന്ദ്രമായി വടക്കു പുറത്ത് ദേശഗുരുതി

ഭക്തിസാന്ദ്രമായി വടക്കു പുറത്ത് ദേശഗുരുതി
മൂത്തേടത്ത് കാവ് ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന വടക്കുപുറത്ത് ദേശഗുരുതി

എസ്. സതീഷ്കുമാർ

വൈക്കം: ആചാരനിറവിൽ മൂത്തേടത്തുകാവ് ദേവി ക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശഗുരുതി നടന്നു. 12 വർഷത്തിലൊരിക്കൽ വൈക്കം മഹാദേവക്ഷേത്രത്തിൽ നടന്ന വടക്കുപുറത്ത് പാട്ടിൻ്റെ അവസാന ചടങ്ങാണ് മൂത്തേടത്തുകാവിൽ നടന്ന വടക്കുപുറത്ത് ദേശഗുരുതി.

0:00
/1:31

ദീപാരാധനയ്ക്കുശേഷം മേൽശാന്തി ജയചന്ദ്രൻ പോറ്റിയുടെ കാർമികത്വത്തിൽ തെക്ക് പുറത്ത് ഗുരുതി നടത്തി. തുടർന്നാണ് മണ്ഡപത്തിൽ എഴുതിയ ദേവിയുടെ കളം മായ്ച്ച് തീയാട്ട് നടത്തി ആചാര്യൻ വടക്കുപുറത്ത് ഗുരുതി തർപ്പണം നടത്തിയത്. 256 ഖണ്ഡങ്ങളില്‍ എഴുതിയ ഗുരുതി കളത്തിലാണ് പ്രത്യേക വസ്തുക്കൾ ചേർത്ത നിണത്തിൽ ഗുരുതി നടത്തിയത്. ദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഈ അപൂർവ്വ ചടങ്ങ് ദർശിക്കുവാൻ എത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വടക്കുപുറത്ത് പാട്ട് സമാപന ഗുരുതിയിൽ തൃപ്തരാകാത്ത ഭൂതഗണങ്ങൾക്ക് വേണ്ടിയാണ് മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിൽ വടക്കുപുറത്ത് ദേശ ഗുരുതി നടത്തുന്നത്. കണ്ണകി ഭാവത്തിലുള്ള മൂത്തേടത്ത് കാവ് ഭഗവതി വൈക്കത്തപ്പന്റെ പുത്രിയാണെന്നാണ് വിശ്വാസം.