ബജറ്റിൽ വൈക്കത്തിന് കിട്ടിയത്
തിരുവനന്തപുരം: ഇടത് സർക്കാരിൻ്റെ ഇത്തവണത്തെ ബജറ്റിൽ വെള്ളൂരിലെ കെ.പി.പി.എൽന് നൽകുന്ന 190 കോടി ഒഴിവാക്കിയാൽ വൈക്കത്തിന് കിട്ടിയത് പതിനൊന്നര കോടിയുടെ രണ്ട് പദ്ധതികൾ മാത്രം. ഉദയനാപുരം നേരെ കടവ് റോഡിനായി പത്ത് കോടിയും ചെമ്പ് കാട്ടിക്കുന്നിൽ കളിസ്ഥലം നിർമ്മിക്കാൻ ഒന്നരകോടിയുമാണ് ബജറ്റിലുള്ളത്. വെള്ളൂർ കെ.പി.പി.എൽന് പതിനഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ കെ.പി.പി.എൽ ആധുനികവൽക്കരിച്ച് ഉദ്പാദനം കൂട്ടി ശേഷി വർദ്ധിപ്പിക്കാനായി സർക്കാർ വിഹിതം 175 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്ങനെ വൈക്കം നിയോജകമണ്ഡലത്തിൽ 201.5 കോടി രൂപയുടെ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.
Comments ()