Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മൂവാറ്റുപുഴയാറിലെ ദൃശ്യവിസ്മയം: ആറ്റുവേല നാളെ

മൂവാറ്റുപുഴയാറിലെ ദൃശ്യവിസ്മയം: ആറ്റുവേല നാളെ
ആറ്റുവേലച്ചാട് ഇന്ന് രാത്രിയിലെ ദൃശ്യം

എസ്. സതീഷ്കുമാർ

വൈക്കം: ചരിത്രപ്രസിദ്ധമായ വടയാർ ഇളങ്കാവ് ആറ്റുവേല നാളെ നടക്കും. അർദ്ധരാത്രി കഴിഞ്ഞു നടക്കുന്ന വടയാർ ആറ്റുവേല ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മൂന്നു നിലകളിലായി ഉള്ള ആറ്റുവേലച്ചാടിന്റെ നിർമ്മാണം പൂർത്തിയായി.

0:00
/2:11

രണ്ടു വള്ളങ്ങൾ ചേർത്ത് അതിലാണ് 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻ കഴകൊണ്ടുള്ള മൂന്നു നില ചാട് ഒരുക്കിയത്. അവകാശികളുടെ നേതൃത്വത്തിൽ 15 പേർ ചേർന്നാണ് ആറ്റുവേല ചാട് നിർമ്മിച്ചത്. വൈദ്യുതി ദീപങ്ങൾക്ക് പുറമേ തൂക്കു വിളക്കുകളും ചാടിന് അലങ്കാരമാകും. ഘണ്ടഠാകണ്ണൻ, അനന്തശയനം, ഭീഷ്മർ, വെളിച്ചപ്പാട് എന്നീ രൂപങ്ങളും ദേവി വിഗ്രഹവുമാണ് ആറ്റുവേലചാടിൽ ഉണ്ടാകുന്നത്. മൂവാറ്റുപുഴയാറിലൂടെ ഒഴുകി നീങ്ങുന്ന ചാടിന്റെ രാത്രി ദൃശ്യമാണ് കാഴ്ചയ്ക്കൊപ്പം ഭക്തിയുടെയും ദേവി അനുഗ്രഹത്തിന്റെയും അനുഭവം ഭക്തരിൽ സൃഷ്ടിക്കുന്നത്.

ആറ്റുവേലക്കായി ഒരുക്കിയ ചാട്

നാളെ രാവിലെ ഏഴരയുടെ ആറ്റുവേല കടവിലേക്ക് ചാട് കൊണ്ടുപോകും. പുറക്കളത്തിലെ ഗുരുതിക്ക് ശേഷമാണ് ചാടിൻ്റെ മൂന്നാം നിലയിലേക്ക് ദേവിയെ പ്രതിഷ്ഠിക്കുന്നത്. അർദ്ധരാത്രിക്ക് ശേഷം ചാടിൽ കൊടുങ്ങല്ലൂരമ്മ മൂവാറ്റുപുഴയാറിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതോടെ ഗരുഡൻ  തൂക്കച്ചാടുകളും അകമ്പടിയേകും. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി  നിറദീപങ്ങളും വായ്ക്കുരവകളും തൊഴുകൈകളുമായി പൂക്കൾ വിതറി ഭക്തർ ദേവിയെ വരവേൽക്കും. പുലർച്ചെ ക്ഷേത്രക്കടവിൽ എത്തുന്നതോടെ ആറ്റുവേല ആദർശനം നടക്കും. തുടർന്ന് കൊടുങ്ങല്ലൂർ അമ്മയെ പ്രത്യേകം തയ്യാറാക്കിയ പള്ളി സ്രാമ്പിൽ എഴുന്നള്ളിക്കും. ഗരുഡൻ പറവകൾ ചൂണ്ടകുത്തി പയറ്റി ദേവിയെ പ്രദക്ഷണം ചെയ്യും. പീലി തൂക്കവും അരങ്ങേറും.രാത്രി ദേശത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഗരുഡൻ പറവകൾ ക്ഷേത്രത്തിലെത്തി പയറ്റും.ആചാരാപരമായ പിണ്ടി പിഴുത്  ചടങ്ങ്  നടത്തി ആചാര തനിമയിലാണ് ആറ്റുവേല ചാടിന്റെ നിർമ്മാണം നടത്തുന്നത്