ചെമ്പ് പഞ്ചായത്തിൽ പര്യടനവുമായി പി. പ്രദീപ്
വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിന്റെ ചെമ്പ് പഞ്ചായത്തിലെ കാല്‍നട പര്യടനം തിങ്കളാഴ്ച രാവിലെ 8ന് ബ്രഹ്മമംഗലം ചാലുങ്കല്‍ നിന്നാണ് ആരംഭിച്ചത്. തുടര്‍ന്ന് കതിരക്കോട്, പാറപ്പുറം, ഇടമന, എനഎസ്എസ് ജങ്ഷന്‍, കല്ലുകുത്താംകടവ്, ബ്രഹ്മമംഗലം മാര്‍ക്കറ്റ്, എലിയമ്മേല്‍, കുന്നേപ്പറമ്പ് വഴി തുരുത്തുമ്മയില്‍ പര്യടനം സമാപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വ്യക്തികളെ കണ്ടും വോട്ടഭ്യര്‍ത്ഥിച്ചു. ഉച്ചക്കുശേഷം ചെമ്പ് മത്തുങ്കല്‍ നിന്നാരംഭിച്ച പര്യടനം വാക്കശ്ശേരി, കുഷ്ണായിപ്പറമ്പ്, മുറിഞ്ഞപുഴ, കാട്ടിക്കുന്ന് വഴി പൂത്തോട്ടയില്‍ സമാപിച്ചു. ചൊവ്വാഴ്ച കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തും.
Comments ()