|
Loading Weather...
Follow Us:
BREAKING

ചെമ്പിലരയന്‍ ജലോത്സവം നാളെ: 24 ടീമുകള്‍ മാറ്റുരയ്ക്കും

ചെമ്പിലരയന്‍ ജലോത്സവം നാളെ: 24 ടീമുകള്‍ മാറ്റുരയ്ക്കും
4-ാമത് വൈക്കം കാപ്ര ചെമ്പിലരയന്‍ ജലോത്സവം വിളംബര ഘോഷയാത്ര വൈക്കത്ത് വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ് സംഘടിപ്പിക്കുന്ന 4-ാമത് വൈക്കം കാപ്ര ചെമ്പിലരയന്‍ ജലോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് മുറിഞ്ഞപുഴയില്‍ മൂവാറ്റുപുഴയാറ്റില്‍ നടക്കും. ഇരുട്ടുകുത്തി വിഭാഗത്തില്‍പ്പെട്ട 24 ടീമുകളാണ് മുവാറ്റുപുഴയാറിന്റെ വിരിമാറില്‍ മാറ്റുരയ്ക്കുന്നത്. വനിതകളുടെ നേതൃത്ത്വത്തിലുള്ള 2 വള്ളങ്ങളും മത്സരത്തിലുണ്ട്. ജലോത്സവത്തിന്റെ വിളമ്പര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിന്റെ നെല്ലിമരത്തണലില്‍ നിന്നും പുറപ്പെട്ടു. വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു വിളംബര ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കാപ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കണ്ണന്‍ തിലകന്‍ അധ്യക്ഷത വഹിച്ചു. സി.ബി.സി. പ്രസിഡന്റ് അഡ്വ. എസ്.ഡി. സുരേഷ് ബാബു, ട്രഷറര്‍ കെ.എസ്. രത്‌നാകരന്‍, സെക്രട്ടറി കെ.കെ. രമേശന്‍, രക്ഷാധികാരി സുകന്യ സുകുമാരന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കെ.ജെ. പോള്‍ ചുമ്മാരുപറമ്പില്‍, വി.ജെ. ജോര്‍ജ്ജ്, ഡോ. സി.എം. കുസുമന്‍, പി.എ. രാജപ്പന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കുമ്മനം അഷറഫ്, കോ-ഓര്‍ഡിനേറ്റര്‍ എം.എ. അബ്ദുള്‍ ജലീല്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.