50 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് 50.058 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. എറണാകുളം സ്വദേശി ജലീൽ ജോസ് (30) ആണ് പിടിയിലായത്. മേഘാലയയിൽ നിന്നും കഞ്ചാവ് ട്രെയിൻ വഴി ചെങ്ങന്നൂരിൽ എത്തിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായാണ് ഇയാൾ കഞ്ചാവ് കടത്തിയത്. രണ്ട് ദിവസം മുൻപാണ് ചെങ്ങന്നൂരിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്.
Comments ()