ഡി.ബി. കോളേജില്‍ ക്രിസ്തുമസ് ആഘോഷം നടത്തി
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷം നടത്തി. ആഘോഷപരിപാടി പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സാന്റാക്ലോസിന്റെ വേഷപ്രകടനവും നക്ഷത്രദീപം തെളിയിക്കലും ആഘോഷത്തിന് മികവേകി. ചുവപ്പും വെള്ളയും പച്ചയും വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ക്രിസ്തുമസ് അനുഭവങ്ങള്‍ പങ്കുവെച്ചു. കലാപരിപാടികളും അരങ്ങേറി. ഡോ. ജി. രമ്യ, ഡോ. വി. മഞ്ജു, ഡോ. കെ.ടി. അബ്ദുസമദ്, ഡോ. വി.എസ്. അര്‍ച്ചന, ഡോ. അപര്‍ണ എസ്. കുമാര്‍, ഡോ. രേണു, പി.കെ. ഷീജ, പി.ടി. ദേവരാജന്‍, ജൂലി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.