Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഡോ. വന്ദന ദാസ് ഒരു നാടിൻ്റെ വേദന - മന്ത്രി വി.എൻ വാസവൻ

ഡോ. വന്ദന ദാസ് ഒരു നാടിൻ്റെ വേദന - മന്ത്രി വി.എൻ വാസവൻ
ഡോ. വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ആശുപത്രി മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യുന്നു

വൈക്കം: പൊതു സമൂഹത്തിനും നാടിനും സഹായം നൽകുവാൻ ചെറുപ്പം മുതൽ കാണിച്ച ഉത്സാഹം കാലവും ചരിത്രവുമുള്ള കാലത്തോളം വന്ദനയെ ഈ നാട് ഓർക്കുമെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അകാലത്തിൽ ജീവൻ നഷ്ടപ്പെട്ടെ ഏക മകൾ ഡോ. വന്ദനയുടെ ആഗ്രഹങ്ങൾ സഫലികരിക്കുന്നതിനായി മതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും കല്ലറ മധുര വേലി പ്ലാമൂട് ജംഗ്ഷന് സപീമം ആരംഭിച്ച ഡോ. വന്ദന ദാസ് ആശുപത്രി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വന്ദന ദാസിൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരു പുസ്തകമാക്കുകയും അത് എല്ലാവിഭാഗം മെഡിക്കൽ വിദ്യാർത്ഥികൾക്കും പാഠ്യവിഷയം ആക്കേണ്ടതാണെന്നും, കേരളം ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളിൽ യുവ ഡോക്ടർമാരുടെ പങ്ക് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. വന്ദന ചാരിറ്റബിൾ ട്രസ്റ്റ് സുമനസുകളുടെ സഹായത്താൽ നിർമ്മിക്കാൻ പോകുന്ന ആധുനിക ആശുപത്രിക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഫാർമാസിയുടെ ഉത്ഘാടനം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയയും ഡി.ഡി.ആർ.സി. ലാബ് ഐ.എം.എ . ജില്ലാ ചെയർമാൻ ഡോ. ആർ.പി. രൻജിനും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ബി. സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, റബ്ബർ ബോർഡ് അംഗം എൻ. ഹരി , ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. സുനിൽ, പ്രോഗ്രാം കോർഡിനേറ്റർ പി.ജി ഷാജിമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എൻ. മനോഹരൻ, സുകുമാരി ഐഷ, സുനു ജോർജ്, ഡോ. ലക്ഷ്മി പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.