Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ദേശീയ പണിമുടക്ക് പൂർണ്ണം

ദേശീയ പണിമുടക്ക് പൂർണ്ണം

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ പത്ത് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി അടഞ്ഞു കിടക്കുന്നു.

0:00
/1:41

പണി മുടക്ക് സംസ്ഥാനത്ത് പൂർണ്ണമാണ്. ഇരുചക്ര വാഹന മടക്കമുള്ള ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലോടുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടികൾ, അടഞ്ഞ് കിടന്നു. സർക്കാർ ഓഫീസുകൾ ചിലത് തുറന്നെങ്കിലും ഹാജർ നില വളരെ കുറവാണ്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.

നേരിയ വാക്കേറ്റവും സംഘർഷവും ഒറ്റപ്പെട്ടയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. വൈക്കത്ത് പണിമുടക്കുന്ന ഇടത് സംഘടനകൾ സംയുക്തമായി നഗരത്തിൽ പ്രകടനം നടത്തി. എന്നാൽ കോൺഗ്രസ് സംഘടന ഒറ്റക്കാണ് പ്രകടനം നടത്തിയത്. വൈക്കം ബോട്ട് ജെട്ടി ഗേറ്റ് പൂട്ടിയ നിലയിലാണ്. കെ.എസ്.ആർ.ടി.സിയുടെ വാതിൽ കൊടിവച്ച കയർ കെട്ടിയ അടച്ച നിലയിലാണ്. ബസ് കുറുകെയിട്ട് പ്രവേശന കവാടം അടച്ചിട്ടുണ്ട്. ഓട്ടോറിക്ഷകളും പൂർണമായി ഒഴിഞ്ഞ നിരത്തുകളാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ കാണുന്നത്.താലൂക്ക് ഓഫീസ് തുറന്നെങ്കിലും ഹാജർ നില തീരെ കുറവാണ്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെ.പി.സി.സി നിർദ്ദേശത്തെത്തുടർന്നാണ് ഐ.എൻ.ടി.യു.സി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെ.പി.എസ്.ടി.എയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികളും , റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്. തുറമുഖം, വൈദ്യുതി, ടെലികോം, ഐ.ടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിലുണ്ട്. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ സ്റ്റേഷൻ, തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.