|
Loading Weather...
Follow Us:
BREAKING

ദേവസ്വം ഗ്രൗണ്ടിലെ ശുചിമുറി മാലിന്യം തർക്കത്തിൽ

ദേവസ്വം ഗ്രൗണ്ടിലെ ശുചിമുറി മാലിന്യം തർക്കത്തിൽ
ദേവസ്വം ഗ്രൗണ്ടിൽ ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്ന നിലയിൽ

എസ്. സതീഷ്കുമാർ

വൈക്കം: മഹാദേവക്ഷേത്രത്തിൻ്റെ വടക്കേനടയിലെ ദേവസ്വം ശുചിമുറി സമുച്ചയത്തോട് ചേർന്ന് കെട്ടിക്കിടക്കുന്ന ശുചിമുറി മാലിന്യം നീക്കുന്നതിൽ തർക്കം. മാലിന്യം നീക്കണമെന്ന് കാണിച്ച് ദേവസ്വം ബോർഡ് ശുചിമുറി നടത്തിപ്പുകാരന് നോട്ടീസ് നൽകി. എന്നാൽ താൻ കഴിഞ്ഞ മാർച്ചിൽ കരാറെടുത്തപ്പോൾ മുതൽ കിടക്കുന്ന മാലിന്യമാണെന്നും കരാർ പ്രകാരം ഏറ്റെടുത്ത ശേഷം ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്നുമാണ് കരാറുകാരൻ പറയുന്നത്. ഈ ശബരിമല സീസണിൽ ഇതുവരെ മാത്രം ആറ് ടാങ്കറുകളിലായി 85 ടൺ ശുചിമുറി മാലിന്യം നീക്കം ചെയ്തതായി കരാറുകാൻ പറയുന്നു.

0:00
/0:35

ദേവസ്വം അധികൃതരാണ് പുറത്ത് കിടക്കുന്ന മാലിന്യം നീക്കേണ്ടത്. താനാണ് ഇത് മാറ്റേണ്ടതെങ്കിൽ മാലിന്യം ശുചീകരിച്ച് നീക്കം ചെയ്യാനുള്ള രണ്ട് വാഹനങ്ങൾ ദേവസ്വം ബോർഡ് എത്തിച്ചതെന്തിനാണെന്നും കരാറുകാൻ ചോദ്യം ഉയർത്തുന്നു. അത്യാവശ്യമെന്ന് പറഞ്ഞ് പേപ്പറിൽ ഒപ്പിട്ട് വാങ്ങുകയാണ് അന്നത്തെ ഉദ്യോഗസ്ഥൻ ചെയ്തത് എന്നും, ഇതുവരെ കരാറിൻ്റെ കോപ്പി നൽകിയിട്ടില്ലെന്നുമാണ് കരാറുകാരൻ്റെ പരാതി. കരാറിൻ്റെ കോപ്പിക്കായി ദേവസ്വം ഓഫിസിൽ കയറി ഇറങ്ങുകയാണെന്നും ഇയാൾ പറയുന്നു. ഇതിനിടെയാണ് പണം പാഴാക്കി പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കിയതിലും വലിയ വീഴ്ചയാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. പാറപ്പൊടി ഇട്ട് ഉറപ്പിച്ചത് ഇപ്പോൾ പൊടിശല്യം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതുമൂലം ശുചി മുറി കെട്ടിടം വൃത്തിയാക്കാൻ ഇരട്ടി പണം മുടക്കിയിട്ടും കഴിയാത്ത സ്ഥിതിയാണെന്നുമാണ് കരാറുകാരൻ്റെ പരാതി. ദുർഗന്ധവും പൊടിയും പ്രദേശമാകെ വ്യാപിക്കുന്നതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും ഭക്തരും വലയുകയാണ്. ഇതിനിടെയാണ് വീഴ്ച മറയ്ക്കാൻ വച്ച് ദേവസ്വം അധികൃതർ കരാറുകാരന് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാർത്ത പുറത്ത് വന്നതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു.