ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി
എസ്. സതീഷ്കുമാർ
വൈക്കം: സിനിമനടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ വൈക്കത്ത് എത്തിയ നടൻ രമേഷ് പിഷാരടിയുടെ പ്രതികരണം. വൈക്കത്ത് വെള്ളൂരിൽ കാരിക്കോട് വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു രമേഷ് പിഷാരടി മാധ്യമപ്രവർത്തകരോട് നിലപാട് വ്യക്തമാക്കിയത്.
രമേഷ് പിഷാരടി
പിഷാരടിയുടെ പ്രതികരണത്തിൽ നിന്ന്
ഒരു വിഭാഗം ആൾക്കാർ വിശ്വസിക്കുന്ന ഒരു നീതിയുണ്ട് എന്നാൽ കോടതിക്കു മുന്നിൽ വരുന്ന വാദപ്രതിവാദങ്ങളും തെളിവുകളും വച്ച് വരുന്ന വിധി എല്ലാരും അംഗീകരിക്കുന്നു. എന്നാൽ അങ്ങനെയുള്ള വിധികളെ പറ്റി വാദപ്രതിവാദങ്ങൾ ഉണ്ടാകാം. തങ്ങളുടെ അറിവിൽ വച്ച് സൃഷ്ടിക്കുന്ന നീതിയും കോടതി മുന്നിലെ കാര്യങ്ങൾ വച്ചുള്ള വിധിയും തമ്മിൽ പൊരുത്തക്കേടുകളും ഉണ്ടാവാം. എല്ലാവരും അംഗീകരിക്കുന്ന വിധികൾ ചിലപ്പോഴെങ്കിലും ഉണ്ടാവാതെയും വരാം.
നീതി നേരത്തെ തീരുമാനിച്ച് അങ്ങനെ വിധി കിട്ടണമെന്ന് പറയാൻ പറ്റില്ല അവിടുത്തെ കാര്യങ്ങൾ വച്ചാണ് കോടതി വിധി പറയുന്നത് അതിനപ്പുറത്ത് പറയാൻ തന്റെ കയ്യിൽ ഒന്നുമില്ലെന്നും പിഷാരടി പറഞ്ഞു. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ മാത്രമെ തനിക്കുമറിവുള്ളു. ക്രൈം ചെയ്തയാളാണ് ഒരാളെ ചൂണ്ടിക്കാണിച്ച് കുറ്റം ചുമത്തുന്നത്. അയാൾ നിഷേധിക്കുകയും ചെയ്യുന്നു. തനിക്കറിയാത്ത ഒരാളാണ് തനിക്കറിയാവുന്ന ദിലീപിന് മേൽ കുറ്റം ചുമത്തിയത്. എൻ്റെ കൈയ്യിൽ വിഷയത്തെപ്പറ്റി വിവരങ്ങളൊന്നുമില്ലാത്തതിനാൽ ഞാനെങ്ങനെ നിലപാട് പറയുമെന്നും പിഷാരടി ചോദിച്ചു.. എല്ലാവരും ഇരക്കൊപ്പമാണ്. എന്നാൽ ഒരു ക്രൈം നടന്നു. പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും ആശ്വസിപ്പിക്കാനും കരുത്ത് പകരാനുമല്ലെ ആവൂ എന്നും പിഷാരടി .
താൻ വേട്ടയാടപ്പെട്ടതാണെന്ന് ദിലീപ് പറയുന്നുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് ദിലീപ് തന്നെയാണെന്നും പിഷാരടി പറഞ്ഞു. വോട്ട് ചെയ്യാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലെന്നും ഭാര്യക്കും മകനുമൊപ്പം വോട്ട് ചെയ്ത ശേഷം രമേഷ് പിഷാരടി പറഞ്ഞു.