എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് നാമനിർദേശക പത്രിക സമർപ്പിച്ചു
വൈക്കം: വൈക്കം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് നാമനിർദേശക പത്രിക സമർപ്പിച്ചു. വൈക്കം കച്ചേരിക്കവലയിലെ എൻ.ഡി.എ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും പ്രവർത്തകരുടെ പ്രകടനത്തോടെ വൈക്കം താലൂക്ക് ഓഫീസിൽ രാവിലെ 11 മണിക്ക് വരണാധികാരി പി.ആർ അഭിലാഷ് മുൻപാകെ പത്രിക സമർപ്പിച്ചു.

സ്ഥാനാർത്ഥിക്കൊപ്പം ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ, ബി.ഡി.ജെ.എസ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു മത്തായി, അഡ്വ.അജിത്ത് ബാബു എന്നിവർ പങ്കെടുത്തു
Comments ()