എൽ.പി.ജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ എണ്ണ കമ്പനികളുടെ നീക്കം
ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തന് പിന്നാലെ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ എണ്ണ കമ്പനികളുടെ നീക്കം. നിലവിലെ 14.2 കിലോ വരുന്ന എൽപിജി സിലണ്ടറുകളിൽ 10 കിലോ നിറച്ച് വിതരണത്തിന് എത്തിക്കാനാണ് ശ്രമം. പരിമിതമായ സ്റ്റോക്കുകൾക്കിടയിലും കൂടുതൽ പേരിലേക്ക് സിലിണ്ടറുകൾ എത്തിക്കാം കഴിയുമെന്നതാണ് ഈ നീക്കത്തിന് പിന്നിൽ.14.2 കിലോയുടെ സിലിണ്ടർ ഒരു കുടുംബത്തിന് ശരാശരി 35-40 ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കും. 10 കിലോയാക്കി ചുരുക്കുമ്പോഴും സിലിണ്ടറിന്റെ ഉപയോഗം ഒരു മാസത്തേക്ക് ലഭിക്കും. ലഭ്യമായ ഗ്യാസിനെ തുല്യമായ വിതരണം ചെയ്യാൻ ഇതിലൂടെ സാധിക്കും. അളവ് കുറയ്ക്കുകയാണെങ്കിൽ ഇത് സിലിണ്ടറിന് മുകളിൽ ലേബൽ ചെയ്ത് വിലയിലും കുറവ് വരുത്തും. കമ്പനികൾ ബോട്ടിലിങ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി നിയമപരമായ അനുമതികൾ വാങ്ങിയ ശേഷ൦ മാത്രമ ഇത് നടപ്പിലാവു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ എൽ.പി.ജി ബുക്കിങ് ഇളവേള 25ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചിരുന്നു. എൽപിജി ക്ഷാമം ഇന്ത്യൻ വിപണികളെ സമ്മർദ്ദത്തിലാക്കുന്നത് തുടരുന്നതിനാലായിരുന്നു പെട്രോളിയം മന്ത്രാലയത്തിൻ്റെ തീരുമാനം ഉണ്ടായത്. അളവ് കുറയ്ക്കുന്നതോടെ ഗ്യാസ് സിലിണ്ടർ തീർന്നാലും പുതിയവ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് വേണ്ടിവരും 10 കിലോ സിലിണ്ടർ 45 ദിവസത്തേക്ക് ഉപയോഗിക്കേണ്ട സ്ഥിതി വരും. ഗാർഹിക വിതരണം നിലനിർത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള എൽ.പി.ജി ടാങ്കറുകളുടെ യാത്ര പ്രതിസന്ധിയിലായത് വിതരണത്തെ ബാധിച്ചിരുന്നു. ഇതാണ് പുതിയ ചർച്ചകൾക്ക് ഇടയായത് ഷാ. ഹോർമുസ് വഴിയാണ് ഇന്ത്യയുടെ പാചക വാതക ഇറക്കുമതിയുടെ 60 ശതമാനവും എത്തുന്നത്.നിലവിൽ ഇന്ത്യൻ തീരത്തേക്ക് എൽപിജിയുമായി പുതിയ കപ്പലുകളൊന്നും വരുന്നില്ല. ഇന്ത്യ ലക്ഷ്യമാക്കിയുള്ള നിരവധി കപ്പലുകളാണ് നിലവിൽ ഹോർമുസ് കടലിടുക്കിൽ അനുമതി കാക്കുന്നത. കഴിഞ്ഞ ആഴ്ചയിൽ ഹോർമുസ് കടന്ന് എത്തിയ കപ്പലുകളിൽ രാജ്യത്ത് ഒരു ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനം ഉള്ളത്. 93,500 ടൺ എൽപിജിയാണ് ഇന്ത്യ ദിവസം ഉപയോഗിക്കുന്നത്.അതേസമയം, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും. 2025 ഏപ്രിൽ മുതൽ സബ്സിഡിയില്ലാത്ത ഗാർഹിക ൽപിജി സിലിണ്ടറിന് 853 രൂപ എന്നഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 920രൂപയോളം വരും. 2025 ഏപ്രിൽ മുതൽ സബ്സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്
Comments ()