|
Loading Weather...
Follow Us:
BREAKING

എസ്.എന്‍.ഡി.പി. യോഗം വനിത സംഘം വൈക്കം യൂണിയന്‍ ഓണാഘോഷം നടത്തി

എസ്.എന്‍.ഡി.പി. യോഗം വനിത സംഘം വൈക്കം യൂണിയന്‍ ഓണാഘോഷം നടത്തി
എസ്.എന്‍.ഡി.പി. യോഗം വനിതാ സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില നടത്തിയ ഓണാഘോഷ പരിപാടികൾ യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.എന്‍.ഡി.പി. യോഗം വനിത സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഓണപ്പൂക്കളം, ഓണസദ്യ, കലാപരിപാടികള്‍ എന്നിവ നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനീഷ് ഉദ്ഘാടനം ചെയ്തു. വനിത യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, അസി. സെക്രട്ടറി പി.പി. സന്തോഷ്, സെന്‍ സുഗുണന്‍, എം.എസ്. രാധാകൃഷ്ണന്‍, ബിജു തുരുത്തുമ്മ, വനിത യൂണിയന്‍ സെക്രട്ടറി സിനി പുരുഷോത്തമന്‍, രമ സജീവന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം. മനു, സെക്രട്ടറി രമേശ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു