ഇഫ്താർ സംഗമം നടന്നു
മറവൻതുരുത്ത്: കുഞ്ഞുമനസ്സുകളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമേകി മറവന്തുരുത്ത് സർക്കാർ യു.പി സ്കൂളിൽ ഇഫ്താർ സംഗമം നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ് അധ്യക്ഷൻ ആയിരുന്നു. മുഹമ്മദ് സഫീർ, മുസ്‌ലിയാർ, ഫാദർ ജോയ്, ഭദ്രേശൻ തന്ത്രികൾ എന്നിവർ മതസൗഹാർദ്ദ സന്ദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗവും വൈക്കം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വ.എം.ജി രഞ്ജിത്, പഞ്ചായത്ത് അംഗം വനജ അനിൽകുമാർ, എസ്.എം.സി ചെയർമാൻ ആർ. ഗിരിമോൻ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സി.പി പ്രമോദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് വി.പി ജയകുമാർ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ ബെൻഷാദ്, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ കെ, അരുണിമ ബലരാമൻ, നീതു, അംബിക, സ്വാതി, വേണുഗോപാൽ, എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നിൽ നോമ്പ് തുറയുടെ ഉദ്ഘാടനം വൈക്കം മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ നിർവഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതു പ്രവർത്തകരും അടക്കം നിരവധിപ്പേർ വിരുന്നിൽ പങ്കെടുത്തു. മൂന്നാം തവണയാണ് സ്കൂളിൽ ഇഫ്താർ സംഗമം ഒരുക്കിയത്.
Comments ()