|
Loading Weather...
Follow Us:
BREAKING

ജൽജീവൻ മിഷൻ പദ്ധതി:വേനൽക്കാലത്തിന് മുൻമ്പ് കുടിവെള്ളമെത്തിക്കും

ജൽജീവൻ മിഷൻ പദ്ധതി:വേനൽക്കാലത്തിന് മുൻമ്പ് കുടിവെള്ളമെത്തിക്കും

കോട്ടയം: ജൽജീവൻ മിഷൻ പദ്ധതി വഴി വേനൽക്കാലത്തിന് മുൻമ്പായി വീടുകളിൽ കുടിവെള്ളമെത്തിക്കാൻ തീരുമാനം. ഇതിനായി ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കും. വേനൽക്കാലത്തിനു മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വാട്ടർ ആൻഡ് സാനിട്ടേഷൻ മിഷൻ അവലോകന യോഗം തീരുമാനിച്ചത്. പത്തു ശതമാനത്തിൽ താഴെ ജോലികൾ കൂടി നടത്തിയാൽ മുഴുവൻ വീടുകളിലും കണക്ഷൻ കൊടുക്കാൻ കഴിയുന്ന പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകിയാണ് പദ്ധതി പൂർത്തിയാക്കുക. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 2,30,127 വീടുകളിലാണ് ജില്ലയിൽ കുടിവെള്ള കണക്ഷൻ ഉള്ളത്. ഇതിൽ 1,55,073 കണക്ഷനുകളും ജൽജീവൻ മിഷൻ പദ്ധതി വഴി നൽകിയതാണ്. ആർപ്പൂക്കര, കുമരകം, തിരുവാർപ്പ്, തലയാഴം, ടി.വി.പുരം, ഉദയനാപുരം, വെളിയന്നൂർ, വെച്ചൂർ, വെള്ളൂർ, ചെമ്പ് എന്നീ പത്തു പഞ്ചായത്തുകളിൽ പദ്ധതി പൂർത്തീകരിച്ചിട്ടുണ്ട്.
ഡി.ഡബ്ല്യൂ.എസ്.എം അംഗം, സെക്രട്ടറി കെ.എസ്. അനിൽരാജ്, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മാനേജർ (ടെക്നിക്കൽ) അസി എം. ലൂക്കോസ്, ഫ്രാൻസീസ് ജോർജ് എം.പിയുടെ പ്രതിനിധി എ.കെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്ത ഇന്ന് നടന്ന യോഗത്തിലാണ് പദ്ധതി പ്രവർത്തനം ഊർജ്ജിതമാക്കാനുള്ള തീരുമാനം ഉണ്ടായത്.