ജില്ലയിൽ ഇതുവരെ 15.01 % പോളിംഗ്
എസ്. സതീഷ്കുമാർ
വൈക്കം: പോളിംഗ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിലെ പോളിംഗ് 14.88 ശതമാനം. വൈക്കം നഗരസഭയിൽ 16.21 ശതമാനമാണ് വൈക്കം ബ്ലോക്ക് 15.39 ശതമാനം
ഏഴു മണിയോടെ തുടങ്ങിയ പോളിംഗിൽ 9 മണി കഴിയുമ്പോഴാണ് കോട്ടയം ജില്ലയിൽ 14.88% പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. വൈക്കത്ത് പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ വലിയ തിരക്ക് ഇല്ല. വോട്ടർമാർ എത്തി വോട്ട് ചെയ്ത് മടങ്ങുന്നുണ്ടെങ്കിലും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിട്ടില്ല.
അഷ്ടമി ഉത്സവതിരക്കിലായ വൈക്കത്ത് പത്ത് മണി കഴിയുന്നതോടെ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്താനെത്തുമെന്നാണ് സ്ഥാനാർത്ഥികളുടെ കണക്ക് കൂട്ടൽ.
ജില്ലയിൽ 9 മണി കഴിയുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ്:
ജില്ലയിൽ 14.88 %
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 240011'പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.
നഗരസഭ
ചങ്ങനാശേരി. 15.11%
കോട്ടയം 14.05 %
വൈക്കം 16.21%
പാലാ 14.38%
ഏറ്റുമാനൂർ 15.00%
ഈരാറ്റുപേട്ട 19.01 %
ബ്ലോക്ക് പഞ്ചായത്തുകൾ
ഏറ്റുമാനൂർ 14.27%
ഉഴവൂർ 13.5%
ളാലം 13.05%
ഈരാറ്റുപേട്ട 14.02%
പാമ്പാടി 14.69%
മാടപ്പള്ളി 14.74%
വാഴൂർ 14.71%
കാഞ്ഞിരപ്പള്ളി 14.07%
പള്ളം 14.90 %
വൈക്കം 15.39%
കടുത്തുരുത്തി 14.54 %