Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ജലഗതാഗത മേഖലയിൽ ചരിത്രമെഴുതി ക്ഷേത്രനഗരി

ജലഗതാഗത മേഖലയിൽ ചരിത്രമെഴുതി ക്ഷേത്രനഗരി
പുതിയ സോളാർ ബോട്ടുകളുടെ സർവ്വീസ് മന്ത്രി ഗണേഷ്കുമാർ ഉത്ഘാടനം ചെയ്യുന്നു

എസ്. സതീഷ്കുമാർ

വൈക്കം: ജലഗതാഗതത്തിൽ ചരിത്രമെഴുതി ആദ്യസോളാർ ബോട്ട് സ്റ്റേഷനായി മാറുന്ന വൈക്കത്ത് മൂന്ന് സോളാർ ബോട്ടുകൾ കൂടി സർവ്വീസ് തുടങ്ങി. രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ടായ ആദിത്യ സർവീസ് നടത്തുന്ന വൈക്കം തവണ കടവ് ബോട്ട് സർവ്വീസിൽ പുതിയ മൂന്ന് സോളാർ ബോട്ടുകൾ എത്തിയതോടെ നാല് സോളാർ ബോട്ടുകളാവും ഇനി ഇവിടെ സർവ്വീസ് നടത്തുന്നത്. പുതിയ ബോട്ടുകളുടെ സർവ്വീസ് മന്ത്രി ഗണേഷ്കുമാർ ഉത്ഘാടനം ചെയ്തു.

0:00
/1:56


വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മൂന്ന് സോളാർ ബോട്ടുകൾ ജലഗതാഗത വകുപ്പ് എത്തിച്ചത്. സൗരോജ്ജത്തിൽ പ്രവർത്തിക്കുന്ന പുതിയ സ്റ്റേഷൻ ഓഫീസിന്റെ നിർമാണോദ്ഘാടനവും മന്ത്രി നടത്തി. പുതിയ ബോട്ടിൽ ആദ്യയാത്രയും നടത്തിയാണ് മന്ത്രി മടങ്ങിയത്. സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നതോടെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇൻഡ്യയിലെ ആദ്യ സ്റ്റേഷനായി മാറും വൈക്കത്തേത്. 2017 മുതൽ ഇവിടെ സർവീസ് നടത്തുന്ന ആദിത്യയാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. പുതിയ ബോട്ടുകൾ വരുന്നതോടെ നിലവിലുള്ള ഡീസൽ ബോട്ടുകൾ പിൻവലിക്കും. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗതയുള്ള സോളാർ ബോട്ടിന് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. ഡീസൽ ബോട്ടുകളേക്കാൾ അഞ്ചുമിനിറ്റ് സമയലാഭം ഉണ്ടാകും. 75 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഏഴുവർഷത്തിനുള്ളിൽ നിർമാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വർഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസൽ ചെലവ് ലാഭിക്കാനുമാവും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള മാരിടൈം ബോർഡ്, അനർട്ട് സാങ്കേതിക വിദഗ്ധരുടെ സഹകരണത്തോടെയാണ് വൈക്കത്ത് സോളാർപദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷനിൽ ഷോർ ചാർജിംഗ് സൗകര്യവും ഒരുക്കിയാണ് ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ബോട്ട് സർവ്വീസ് എന്ന ബഹുമതിയിലേക്ക് വൈക്കം എത്തുന്നത്. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അദ്വധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. രാജു, എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സുജിത്ത്, നവാൾട്ട് സി.ഇ.ഒ. സന്ദിത് തണ്ടശ്ശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, ഏബ്രഹാം പഴയ കടവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.