ജലോത്സവങ്ങള്‍ ഉള്‍പ്പെടുത്തി കേരളത്തിന്റെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരണം: അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.
വൈക്കം: ജലോത്സവങ്ങൾ ഉള്‍പ്പെടുത്തി ടൂറിസം മേഖല വികസിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തണമെന്നും ജലോത്സവങ്ങള്‍ കേരളത്തിന്റെ തനത് സംഭാവനകളാണെന്നും അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. പറഞ്ഞു.
ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ് സംഘടിപ്പിച്ച 4-ാമത് വൈക്കം കാപ്ര ചെമ്പിലരയന്‍ ജലേത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.ബി.സി പ്രസിഡന്റ് അഡ്വ.എസ്.ഡി. സുരേഷ് ബാബു, സെക്രട്ടറി കെ.കെ. രമേശന്‍, ക്യാപ്റ്റന്‍ കെ.ജെ. പോള്‍ തോമസ് ചുമ്മാരുപറമ്പില്‍, വി.കെ. മുരളീധരന്‍, പി.എസ്. പുഷ്പമണി, കണ്ണന്‍ തിലകന്‍, കെ.എസ്. രത്‌നാകരന്‍, കുമ്മനം അഷറഫ്, അഡ്വ.എം.പി. മുരളീധരന്‍, എം.കെ. ശീമോന്‍, ജെസീല നവാസ്, പി.എ. രാജപ്പന്‍, ഡോ.സി.എം. കുസുമന്‍, പ്രഷോഭ് ദാസ്, എം.എ. അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരുട്ടുകുത്തി വിഭാഗത്തില്‍പ്പെട്ട 24 ടീമുകളാണ് മൂവാറ്റുപുഴയാറിന്റെ വിരിമാറില്‍ മാറ്റുരച്ചത്. നാലാമത് കാപ്ര ചെമ്പിലരയൻ ട്രോഫി കൊച്ചിൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ കരസ്ഥമാക്കി. ഗോതുരുത്തു പുത്രൻ രണ്ടാം സ്ഥാനം നേടി.