|
Loading Weather...
Follow Us:
BREAKING

ജലവിതരണം മുടങ്ങും

വൈക്കം: കേരള വാട്ടർ അതോറിട്ടിയുടെ മേവെള്ളൂർ ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ  ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5  വരെ ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലവിതരണം മുടങ്ങും. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി വി പുരം, തലയാഴം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമുള്ള ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.