കർഷക ദിനാചരണം നടത്തി

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവൻ, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡപ്യൂട്ടി ഡയറക്ടർ ജി.വി.റജി, കൃഷി ഓഫീസർ ആർ.അനഘ, കൃഷി അസി. ഡയറക്‌ടർ ടി.ആർ.സ്വപ്‌ന, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ ജോസഫ്, അസിസ്‌റ്റൻ്റ് കൃഷി ഓഫിസർ എൻ.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, സെലീനാമ്മ ജോർജ്. പഞ്ചായത്ത് അംഗങ്ങളായ എ.എം. അനി, അഞ്ജു ഉണ്ണിക്കൃഷ്‌ണൻ, കെ.സി. രഘുവരൻ, എം.ജെ.ജോർജ്, കെ.ബി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകരെ പൊന്നാട അണിയിച്ച് മൊമൻ്റോ നൽകി ചടങ്ങിൽ ആദരിച്ചു.
