കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
കടുത്തുരുത്തി: കുറുപ്പന്തറ കടുത്തുരുത്തി റോഡിൽ പഴയ മഠം കവലക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായി. കോട്ടയത്ത് നിന്നും തൃപ്പൂണിത്തറക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്.
0:00
/0:09
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ആളിനെ രക്ഷപ്പെടുത്തി. വഴിയാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് കാർ ഇടിക്കാതെ രക്ഷപ്പെട്ടത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയുംചെയ്തു. പ്രദേശത്ത് വൈദ്യുതി നിലച്ചു. കെഎസ്ഇബി അധികൃതർ സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ ലൈൻ ഓഫ് ആക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. രാവിലെ ആയിരുന്നു അപകടം.