കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ 41 മഹോത്സവും സപ്താഹവും തുടങ്ങി
വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ നടത്തുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെയും 41 മഹോത്സവത്തിന്റെയും ദീപ പ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിഗ്രഹ പ്രതിഷ്ഠ, ധ്വജാരോഹണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവ നടത്തി. സെക്രട്ടറി വി.കെ. നടരാജന്‍ ആചാരി, വൈസ് പ്രസിഡന്റ് എസ്. ധനജയന്‍, ട്രഷറര്‍ കെ. ബാബു, മാനേജര്‍ പി.ആര്‍. രാജു, വി.ആര്‍. രാധാകൃഷ്ണന്‍, എം.ടി. അനില്‍ കുമാര്‍, അമ്മണി ശശി, ടി. ശിവന്‍ ആചാരി, കെ.എസ്. സുന്ദരന്‍ ആചാരി, പി.ആര്‍. രാമചന്ദ്രന്‍, രമേഷന്‍, എസ്. ജയന്‍, പി.ആര്‍. ഗീത, വി.എം. സാബു എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞാചാര്യ ചന്ദ്രിക സി. മേനോന്‍, രാജശേഖരന്‍ നായര്‍, ചന്ദ്രന്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം നടത്തുന്നത്.