കാണാതായ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം മുതൽ തലയോലപ്പറമ്പിൽ നിന്നും കാണാതായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് അടിയം സ്വദേശി ബോനിൻ ബാബു (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ 7 ന് രാത്രി മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം.