Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കൈകൾ ബന്ധിച്ച് കായലിന് കുറുകെ നീന്തി കയറി 11 വയസ്സുകാരൻ

കൈകൾ ബന്ധിച്ച് കായലിന് കുറുകെ നീന്തി കയറി 11 വയസ്സുകാരൻ
വേമ്പനാട്ടുകായലിന് കുറുകെ നീന്തി വൈക്കം കായലോരബീച്ചിൽ ബദ്രി എത്തിയപ്പോൾ

എസ്. സതീഷ്കുമാർ

വൈക്കം: ഇരു കൈകളും ബന്ധിച്ച് 11 വയസുകാരൻ വൈക്കം വേമ്പനാട്ടു കായലിന് കുറുകെ നീന്തി കയറി. വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ബദ്രി ആർ. നാഥ് ആണ് 2 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ബന്ധിച്ച കൈകളുമായി വൈക്കം കായലോര ബീച്ചിൽ നീന്തിയെത്തിയത്.

0:00
/1:24

വൈക്കം പടിഞ്ഞാറക്കര ചെമ്മാടിയിൽ റിനോഷിയും ജിഷയുടെയും മകനാണ് ബദ്രി. രാവിലെ 7.07 ന് ആലപ്പുഴ ജില്ലയിലെ കാര്യാട്ട് കടവിൽ നിന്നും ഉദയനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജുവാണ് ബദ്രിയുടെ ഇരു കൈകളും ബന്ധിച്ച് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത്. ചെറുഓളങ്ങളുടെ പ്രതിസന്ധി തരണം ചെയ്ത് 2 മണിക്കൂർ 40 മിനിറ്റ് കൊണ്ട് 9.47 ന് വൈക്കം ബീച്ചിൽ ബദ്രി നീന്തി കയറി. ചെറു പ്രായത്തിൽ തന്നെ നീന്തലിനോട് താല്പര്യം ഉണ്ടായിരുന്ന ബദ്രി ഉദയനാപുരം ശ്രീ മുരുകാ സ്വിമിങ് ക്ലബ്ബിലെ വിരമിച്ച ഫയർ ഓഫിസർ ടി.ഷാജി കുമാറിൻ്റെ പരിശീലനത്തിനിടെ യാണ് ബദ്രിയുടെ മികവിനെകുറിച്ച് അദ്ദേഹം മാതാപിതാക്കളെ അറിയിച്ചത്. തുടർന്നാണ് കായൽ നീന്താൻ കോതമംഗലം ഡോൾഫിൻ അക്വാറ്റിക് നീന്തൽ ക്ലബ്ബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ രണ്ട് മാസക്കാലം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയത്. കായൽ നീന്തിയെത്തിയ ബദ്രിയെ ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ ആദരിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജുവിൻ്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്. ഉദയനാപുരം പഞ്ചായത്ത് അംഗം മിനി മനക്കപ്പറമ്പിൽ, വൈക്കം നഗരസഭ വിദ്യ വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി രഞ്ജിത് കുമാർ, ഫയർ ആൻ്റ് റസ്ക്യൂ ഓഫിസർ പി. ഷൈൻ, പ്രദീപ് മാളവിക, നഗരസഭ അംഗം റെജിമോൾ, നാട്ടുകാരും എന്നിവരും പങ്കെടുത്തു.