കെ. അജിത്തിൻ്റെ പര്യടനം വടകരയിൽ
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ പര്യടനം രാവിലെ വെച്ചൂർ പഞ്ചായത്തിലെ ശാസ്തക്കുളം ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൽ പങ്കെടുത്ത് ആരംഭിച്ചു. മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഉച്ചക്ക് ഉദയനാപുരം പഞ്ചായത്തിലെ പരുത്തിമുടി ഭാഗത്ത് നടന്ന ഉദയംപൂജയിൽ പങ്കാളിയായി.

ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ വടകര മേഖല, പൊതി, വൈകുന്നേരം മറവൻതുരുത്ത് പഞ്ചായത്തിലെ തേവടിപ്പാലം, കള്ളുകടവ് ഭാഗം എന്നിവിടങ്ങളിൽ പര്യടനം നടത്തി. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തകർ മഹാസമ്പർക്കം നടത്തി. വിവിധ മേഖലകളിലെ പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം ശ്യാമളാ എസ് കുന്ദർ, പ്രീജു കെ. ശശി, ലേഖാ കെ.കെ, അഡ്വ. അപ്പു ടി.എസ്, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, ഗൗതം കൃഷ്ണ, ടി.വി മിത്രലാൽ, ഭുവനേശ്വരൻ, പി.എസ്. ഷൈമോൻ, ആർ. സത്യൻ, ജി.എസ്. വേണുഗോപാൽ, സിപിൻ എന്നിവർ പങ്കെടുത്തു.
Comments ()