Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു കോട്ടയം ജില്ലയിൽ പോളിംഗ് 72.18 % സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം വൈക്കത്ത് പോളിംഗ് 64.46 % ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത് 51.66% മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം 6 മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 43% പോളിംഗ് സംസ്ഥാനത്ത് മികച്ച പോളിംഗ് വൈക്കം: പോളിംഗ് ബൂത്തുകളിലൂടെ... വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കെ. ബിനിമോൻ ടി. വി. പുരത്ത് പര്യടനം നടത്തി

കെ. ബിനിമോൻ ടി. വി. പുരത്ത് പര്യടനം നടത്തി
കെ.ബിനിമോന് ടി.വി.പുരത്ത് പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ

വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ ഇന്ന് ടി.വി പുരം മേഖലയിൽ സന്ദർശനം നടത്തി. രാവിലെ ടി.വി. പുരം ബാങ്കിനു മുന്നിലെത്തിയ ബിനുമോനെ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ ആൻ്റണിയും കൺവീനർ ടി.അനിൽകുമാറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം വിവിധ സ്ഥാപനങ്ങളിൽ പര്യടനം നടത്തി. കെ. ബിനിമോൻ്റെ വാഹന പ്രചരണ പരിപാടി തുറന്ന വാഹനത്തിൽ 27-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് കല്ലറയിൽ നിന്നും ആരംഭിക്കും. 28 ന് 3 മണിക്ക് ചെമ്പു പഞ്ചായത്തിലും, 29 ന് 3 മണിക്ക് വെള്ളൂർ മണ്ഡലത്തിലും, 30 ന് 3 മണിക്ക് വെച്ചൂരിലും, 31 ന് 3 മണിക്ക് ടി.വി. പുരം പഞ്ചായത്തിലും, 1-4- 26 ന് 3 മണിക്ക് തലയോലപ്പറമ്പ് പഞ്ചായത്തിലും, 2 ന് 3 മണിക്ക് മറവന്തുരുത്തിലും, 3 ന് അവധി, 4 ന് 3 മണിക്ക് തലയാഴം പഞ്ചായത്തിലും, 5ന് 3 മണിക്ക് വൈക്കം നഗരസഭയിലും, 6 ന് 3 മണിക്ക് ഉദയനാപുരം പഞ്ചായത്തിലും വാഹനത്തിലുള്ള പര്യടനം പൂർത്തിയാക്കും.