കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു
എസ്. സതീഷ്കുമാർ
കോട്ടയം: മണിമലക്ക് സമീപം ഉല്ലാസ യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്സിനു തീപിടിച്ചു. വെളുപ്പിനെ 4 മണിയോടെയാണ് സംഭവം. മലപ്പുറത്തു നിന്ന് ഗവിയിലേക്കുള്ള വിനോദയാത്ര സംഘവുമായി റാന്നിയിലേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് കൊണ്ട് വന്ന് യാത്രക്കാരെ റാന്നിയിൽ എത്തിച്ചു.
0:00
/0:24
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചുത്. ബസ്സിൻ്റെ ടയറിൻ്റെ ഭാഗത്ത് പുക കണ്ട മറ്റൊരു വാഹന യാത്രക്കാരാണ് ഡ്രൈവർ ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത് ഉടനെ തന്നെ ബസിലുണ്ടായിരുന്ന 28 ഓളം യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.