|
Loading Weather...
Follow Us:
BREAKING

കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

എസ്. സതീഷ്കുമാർ

കോട്ടയം: മോനിപ്പള്ളിയിൽ കാറും കെ.എസ്.ആർ.ടി.സി. ബസ്സും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. 11 മണിയോടുകൂടിയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും ഇടയിൽ ആറ്റിക്കലിൽ എം.സി റോഡിലാണ് അപകടമുണ്ടായത്. നീണ്ടൂർ ഓണം തുരത്ത് കറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചതിൽ ഒരാൾ.

0:00
/0:04

ബാക്കിയുള്ളവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. കോട്ടയം കൂത്താട്ടുകുളം സർവ്വീസ് നടത്തുന്ന ഓർഡിനറി ബസ്സാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിൽ കാറിലുണ്ടായിരുന്ന എട്ട് വയസുള്ള ഒരു കുട്ടിയും സ്ത്രീയും മരിച്ചിട്ടുണ്ട്.

അപകടത്തിൽ തകർന്ന കാർ