കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് മർദ്ദനം: നാർകോട്ടിക് സെൽ ഡി.വൈ.എസ്പി. അന്വേഷിക്കും

വൈക്കം: കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് മർദ്ദനമേറ്റ സംവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കെ.പി. വേലായുധന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്പി എ.ജെ തോമസ് കേസ് അന്വേഷിക്കും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വോഷണ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. വൈക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജോർജ് തോമസിനെതിരെയാണ് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനങ്ങൾ തമ്മിൽ ഉരസിയെന്ന പേരിൽ ഗ്രേഡ് എസ്.ഐ. വേലായുധനെ മർദ്ദിച്ചത്. പോലീസ് ജീപ്പിൽ കെ.എസ്.ആർ.ടി.സി. ബസ് തട്ടിയെന്ന് ആരോപ്പിച്ച് ബസ് ഡ്രൈവറെ പോലീസ് തല്ലിയെന്നാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. മൂന്നാറിൽ നിന്ന് വൈക്കം വഴി ആലപ്പഴക്ക് പോയ ബസ് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം.