കെ. വേലായുധൻ നായർ (93)

വൈക്കം: വെച്ചൂർ ഇടയാഴം രാജകൃഷ്ണ നിവാസിൽ കെ. വേലായുധൻ നായർ (93) നിര്യാതനായി. വൈക്കം അർബൻ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, എൻ.എസ്.എസ്. വൈക്കം യൂണിയൻ പ്രതിനിധി, 1131-ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, പ്രസിഡന്റ്, ഹൈസ്കൂൾ അധ്യാപകൻ, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (റിട്ടയേർഡ് അധ്യാപിക). മക്കൾ: അനിത, അജയ കൃഷ്ണൻ, അജിത, ശുഭ. മരുമക്കൾ: ഹരികുമാർ, രാജലക്ഷ്മി, മുരളി കൃഷ്ണൻ, പരേതനായ വിശ്വനാഥൻ.