Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി

കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരായ പരമാവതാർ സിംഗ് ഗിൽ, ഹിതിഷ റുഹേല എന്നിവർ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു

​വൈക്കം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ ജില്ലയിലെത്തി. മൂന്നുവീതം പൊതു നിരീക്ഷകരും ചെലവു നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനുമാണ് ജില്ലയിൽ ചുമതലയിലുള്ളത്. കുമരകത്തെ കെ.ടി.ഡി.സി വാട്ടർസ്‌കേപ്സിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്. ചുമതലയുള്ള മണ്ഡലങ്ങളിൽ ഇവർ സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടപടികളും വിലയിരുത്തും.
നിരീക്ഷകരുടെ വിവരങ്ങൾ (ബ്രായ്ക്കറ്റിൽ ഫോൺ നമ്പരും ചുമതലയുള്ള മണ്ഡലങ്ങളും)
പൊതു നിരീക്ഷകർ
1- രഞ്ജിത് കുമാർ സിൻഹ (9456797999- കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ)
2- എസ്. ജയന്തി (9442007447-പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ)
3-എച്ച്.എൻ ഗോപാലകൃഷ്ണ (9448401460-കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി)

പോലീസ് നിരീക്ഷകൻ
1-ഷാനവാസ് കാസിം (8712683678 -ജില്ല മുഴുവൻ)
ചെലവ് നിരീക്ഷകർ
1- പരമാവതാർ സിംഗ് ഗിൽ (9888812184-പാലാ, കടുത്തുരുത്തി, വൈക്കം)
2-ഹിതിഷ റുഹേല (9968626336-ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി)
3-ഗുഞ്ജൻ ഭാരതി മിശ്ര (8527273236

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ mcc2026kottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും 0481 2921088 എന്ന ഫോൺ നമ്പരിലും അറിയിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ നാളെ (മാർച്ച് 19) രാവിലെ 10ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആയ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും. ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയർ മുഖേന ഓരോ നിയോജക മണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങൾ തെരഞ്ഞെടുക്കും. ഇവയിൽനിന്ന് ഓരോ ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിർണയിക്കും. രാഷ്ടീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റാൻഡമൈസേഷൻ നടത്തുന്നത്.