കേരള പുലയര്‍ മഹാസഭാ വൈക്കം യൂണിയന്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി
വൈക്കം: പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പുലയര്‍ മഹാസഭ വൈക്കം യൂണിയന്റെ നേതൃത്ത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംവരണ സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.കെ. രാജു, ജില്ലാ സെക്രട്ടറി കെ.പി. ഹരി, ജില്ലാ ട്രഷറര്‍ രാജു ഉല്ലല, കെ.പി.എം.എഫ് സംസ്ഥാന സെക്രട്ടറി ശകുന്തള രാജു, കെ.പി. നിഖില്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് സി.പി. കുഞ്ഞന്‍, യൂണിയന്‍ ട്രഷറര്‍ അശോകന്‍ കല്ലേപ്പള്ളി, നേതാക്കളായ ഓമന ശങ്കരന്‍, എസ്. ഷാജി, ഈശ്വരി അജിത്ത്, സജീവ്, ബ്രിജിത്ത്‌ലാല്‍, ഭാനുമതി, രാജന്‍ സയനോര, മനോഹരന്‍, ബി. സാമോന്‍, വാസു, കെ. തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.