|
Loading Weather...
Follow Us:
BREAKING

കേരള സ്റ്റോറി ടു സിനിമയ്ക്ക് പ്രദർശനാനുമതി

കേരള സ്റ്റോറി ടു സിനിമയ്ക്ക് പ്രദർശനാനുമതി

എറണാകുളം: കേരള സ്റ്റോറി ടു സിനിമക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രദർശനാനുമതി നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ നീക്കിയാണ് വിധി മതസൗഹാർദ്ദത്തെ സിനിമ ബാധിക്കും എന്ന് പറഞ്ഞാണ് സിംഗിൾ ബഞ്ച് സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്തിരുന്നത്. സെൻസർ ബോർഡ് വീണ്ടും പരിശോധിക്കണ മെന്നും കോടതി പറഞ്ഞിരുന്നു. ഇന്ന് റിലീസ് ചെയ്യുന്ന സിനിമയാണ് ഇന്നലെ സ്റ്റേ ചെയ്തിരുന്നത്. ടീസറും ട്രയിലറും ചിത്രത്തിൻ്റെ ഭാഗമല്ലെന്ന നിർമ്മാതക്കളുടെ വാദം അംഗീകരിച്ചാണ് പ്രദർശനാനുമതി നൽകിയത്. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷൻ ബഞ്ച് വിധി ഉണ്ടായിരിക്കുന്നത്.