കല്ലറയിൽ വോട്ടർമാരെ കണ്ട് പി. പ്രദീപ്
വൈക്കം: കല്ലറ പഞ്ചായത്തിലായിരുന്നു ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. പ്രദീപിന്റെ പര്യടനം. ചൊവ്വാഴ്ച രാവിലെ എട്ടിന് മണിയംതുരുത്തില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉദിയംതറ, കോലാടപറമ്പ്, പെരുന്തുരുത്ത്, കല്ലറ മാര്‍ക്കറ്റ്, വട്ടുകുളം, കുരിശുപള്ളി, വലിയപറമ്പ്, മുല്ലമംഗലം, കൊതവറക്കുന്ന് കോളനി, എസ്.എന്‍ ജങ്ഷന്‍, ചൂരക്കുഴി, കളമ്പുകാട്, പുത്തന്‍പള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ കാല്‍നട പര്യടനം മുക്കതുവാലയില്‍ സമാപിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി എം.ജി ഫിലേന്ദ്രന്‍, പ്രസിഡന്റ് കെ.ടി സുഗുണന്‍, സജിമോന്‍ ജോസഫ്, ഇ.ജി പ്രകാശന്‍, ഡി. ബോബന്‍, ജില്‍ജിത്ത്, കെ.സി രാജു, അരുണ്‍, അമ്പിളി മനോജ്, പി. ഹേമലത, കെ.പി സന്തോഷ്‌കുമാര്‍, എം.ജി സോമന്‍, പി.കെ സോമന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വെള്ളൂർ പഞ്ചായത്തില്‍ പി. പ്രദീപ് പര്യടനം നടത്തും.
Comments ()