|
Loading Weather...
Follow Us:
BREAKING

കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ സേവിക്കാൻ: പന്ന്യൻ രവീന്ദ്രൻ

കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ സേവിക്കാൻ: പന്ന്യൻ രവീന്ദ്രൻ
സി.പി.ഐ വൈക്കത്ത് സംഘടിപ്പിച്ച ആര്‍. ബിജു അനുസ്മരണം മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്‍മാരാണെന്നും ജനങ്ങളുടെ മുകളിലല്ല താഴെയാണ് ഇവരുടെ സ്ഥാനമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ നേതാവായിരുന്ന ആര്‍. ബിജുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ സേവിക്കാന്‍ ആണ്. പെരുമാറുന്ന രീതിയിലൂടെയാണ് ജനങ്ങളുടെ അംഗീകാരം നേടുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആ തിരിച്ചറിവ് ഉണ്ടായിരുന്നു. ആ തിരിച്ചറിവും ദീര്‍ഘവീക്ഷണവും കൊണ്ടാണ് കേരളത്തെ മാറ്റിയെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.  വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സി.പി.ഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാര്‍, അസി. സെക്രട്ടറിമാരായ ജോണ്‍ വി. ജോസഫ്, അഡ്വ. ബിനു ബോസ്, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍. രമേശന്‍, ഇ.എന്‍. ദാസപ്പന്‍ സി.കെ. ആശ എം.എല്‍.എ. പി. പ്രദീപ്, തലയോലപ്പറമ്പ് മണ്ഡലം സെകട്ടറി സാബു പി. മണലൊടി, അസി. സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത്, കെ.സി.ഇ.സി. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹാരീസ്, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ചിത്രവിവരണം

പന്ന്യന്‍
സിപിഐ വൈക്കത്ത് സംഘടിപ്പിച്ച ആര്‍ ബിജു അനുസ്മരണം മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
...........................................................................................................................................................................