|
Loading Weather...
Follow Us:
BREAKING

കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ വേർപാടിൻ്റെ ഞെട്ടലിൽ ബിസിനസ് ലോകം

കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ വേർപാടിൻ്റെ ഞെട്ടലിൽ ബിസിനസ് ലോകം
സി.ജെ. റോയ്

ബിസിനസ് ലേഖകൻ

ദുബായ്: കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് കേന്ദ്ര ഏജൻസി റെയ്ഡിനിടെ ആത്മഹത്യ ചെയ്തത് വ്യവസായ - വ്യാപാര ലോകത്ത് ഞെട്ടൽ ഉളവാക്കി. വ്യാപാരികൾക്കും വ്യവസായികൾക്കും ആദായ നികുതി റെയ്ഡുകൾ പുതുമയല്ല. ഇതുപോലുള്ള പരിശോധനകളും സമ്മർദ്ദങ്ങളും മുമ്പും നേരിട്ടിട്ടുള്ളവരാണ് ബിൽഡേഴ്സ് ആയ കോൺഫിഡൻറ് ഗ്രൂപ്പ്. സിനിമാ നിർമ്മാതാവു കൂടിയായ ജോയ്ക്കെതിരെ റെയ്ഡ് നടത്തിയത് അതീവ രഹസ്യമായിരുന്നു. റെയ്ഡിൽ എന്തെങ്കിലും നിയമ വിരുദ്ധമായ പ്രവർത്തികളോ നികുതി വെട്ടിപ്പോ കണ്ടെത്തിയതായി വിവരമില്ല. സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കടുത്ത മാനസിക സമ്മർദ്ദവും ഭയവും പ്രധാന കാരണങ്ങളായി സംശയിക്കപ്പെടുന്നു. ഇതിന് പിന്നിലെ ചില മനഃശാസ്ത്രപരമായ വശങ്ങൾ ഇവയാകാം. അപ്രതീക്ഷിതമായ റെയ്ഡ് സാഹചര്യം, അനധികൃതമായ എന്തെങ്കിലും കണ്ടെത്തിയില്ലെങ്കിൽ പോലും സമൂഹത്തെ നേരിടാനുള്ള ഭയം എന്നിവയാകാം മാനസിക സമ്മർദ്ദത്തിന് കാരണം. വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ചോദ്യം ചെയ്യലും നിയമ നടപടികളേക്കുറിച്ചുള്ള ഭയവും പെട്ടെന്നുള്ള അനിയന്ത്രിതമായ പാനിക് അറ്റാക് എന്നിവ ജീവനൊടുക്കാനുള്ള സാഹചര്യത്തിലേക്ക് നയിച്ചിരിക്കാം. സാമൂഹിക പദവി നഷ്ടപ്പെടുമെന്ന ആശങ്കയും ഒരു കാരണമായേക്കാം .
സമൂഹത്തിൽ വലിയ അംഗീകാരമുള്ള വ്യക്തികൾക്ക് ഇത്തരം സംഭവങ്ങൾ തങ്ങളുടെ പ്രതിച്ഛായയ്ക്കും അന്തസ്സിനും ദോഷകരമാകും എന്ന തോന്നൽ കടുത്ത നിരാശയിലേക്ക് നയിക്കാം.
സംരംഭകരുടെ ഏകാന്തതയും മറ്റൊരു കാരണമാകാം. വലിയ ബിസിനസ് സാമ്രാജ്യങ്ങൾ നയിക്കുന്നവർ പലപ്പോഴും തങ്ങളുടെ മാനസിക സമ്മർദ്ദങ്ങൾ തുറന്നു പറയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിലവിലെ വെല്ലുവിളികളും സാമ്പത്തിക ബാധ്യതകളും മുൻകാല സംഭവങ്ങളിൽ നിർണ്ണായക ഘടകങ്ങളായിട്ടുള്ളതാണ്.
അതേസമയം, റെയ്ഡ് നടക്കുമ്പോൾ ആയുധം പോലുള്ള വസ്തുക്കൾ എങ്ങനെ ഏജൻസികളുടെ കണ്ണിൽ പെടാതെ പോയി എന്നതും വലിയ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

സി.ജെ. റോയ് വലിയ ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു എന്ന വിലയിരുത്തലും നിലവിലുണ്ട്. അതിനാൽ ഇത്തരമൊരു നടപടിയിലേക്ക് അദ്ദേഹം എത്തുമെന്നത് എളുപ്പത്തിൽ ഉൾക്കൊള്ളാൻ ബിസിനസ് മേഖലയിൽ അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു.
എന്തായാലും, എല്ലാ അനുമാനങ്ങളും ഒഴിവാക്കി, വിശദമായ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുന്നത് വരെ കാത്തിരിക്കുകയാണ് ഏവരും .