Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കോട്ടയം മെഡിക്കൽ കോളജിൽ 283 കോടി രൂപയുടെ വികസന പദ്ധതികൾ

കോട്ടയം മെഡിക്കൽ കോളജിൽ 283 കോടി രൂപയുടെ വികസന പദ്ധതികൾ

​എസ്. സതീഷ്കുമാർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ളോക്ക് 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ളോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ 283 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കുന്നത്.

0:00
/2:44

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.സർജിക്കൽ ബ്ളോക്കിനൊപ്പം മറ്റു 14 വികസന പദ്ധതികൾ കൂടിയാണ് ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്. 7.88 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാൻസർ ബ്ളോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി.ടി. സ്‌കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് ഉത്ഘാടനം ചെയ്യുന്ന പ്രധാനപദ്ധതികൾ. എ.ബി.സി. ബ്ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്ലറ്റ് ബ്ളോക്കിന്റെ ശിലാസ്ഥാപനവും നടക്കും.
സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ), ക്രഷ് (60 ലക്ഷം രൂപ), ലാക്റ്റേഷൻ മാനേജ്മെൻറ് സെൻറർ (64.2 ലക്ഷം രൂപ), സി.എസ്.ആർ. ഫണ്ടുപയോഗിച്ചു ലഭ്യമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ്-കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് ബ്ളോക്കിലെ ഉപകരണങ്ങൾ, എക്കോ മെഷീൻ, സി.ആർ. മെഷീൻ, വെന്റിലേറ്റുകൾ എന്നിവയും തിങ്കളാഴ്ചത്തെ ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ടു 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ളോക്ക് സജ്ജമാക്കിയിട്ടുള്ളത്. 526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ളോക്കിലുണ്ട്. 256 സ്ളൈസ് സി.ടി. സ്‌കാൻ, 3 ടെസ്ല എം.ആർ.ഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രഫി മെഷീൻ, ഫ്ളൂറോസ്‌കോപ്പി എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിന് സ്വാഗതം പറയും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ജയ്മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡൻറ് ഒ.എ. സജി, ബ്ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ. ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ് പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്സിംഗ് ഓഫീസർ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ പ്രസംഗിക്കും.