ക്രിസ്മസ് ആഘോഷം വേറിട്ടതായി
കുറുപ്പന്തറ: സെൻറ് തോമസ് ദേവാലയത്തിലെ ക്രിസ്മസ് ആഘോഷം ഇത്തവണ വേറിട്ടതായി. ഇടവകയെ മുഴുവൻ ഒന്നിപ്പിച്ചുള്ള ആഘോഷമായിരുന്നു ഈ ക്രിസ്മസ് നാളുകളിൽ നടന്നത്.
0:00
/1:29
പള്ളിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് ക്രിസ്മസ് നാളുകളിൽ തുടക്കമിട്ടത്. ഇടവകയിലെ പതിനൊന്ന് വാർഡുകളിലെ മുതിർന്നവരെയും കൊച്ചുകുട്ടികളെയും അടക്കം എല്ലാവരെയും ഉൾപ്പെടുത്തിയാണ് പാപ്പാ മത്സരവും കരോൾ ഗാന മത്സരവും നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. പ്രായഭേദമില്ലാതെ ഇടവകക്കാർ ക്രിസ്മസ് കൂട്ടായ്മയിൽ പരിപാടികൾ അവതരിപ്പിച്ചു. തുടർന്നും ഇടവകയിലെ മുഴുവൻ ജനങ്ങളുടേയും കൂട്ടായ്മയിൽ ഇനി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ നടക്കും.