ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം
വൈക്കം: തെക്കേനട തേജസ് നഗർ റസിഡന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്–ന്യൂ ഇയർ ആഘോഷം വർണാഭമായി. ആഘോഷ പരിപാടി വൈക്കം ഫെറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങൾക്കും ക്രിസ്തുമസ് സമ്മാനം നൽകി. വൈക്കം ഫോറോന പള്ളി വൈസ് ചെയർമാൻ മാത്യു കൂടല്ലി, റസിഡൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിറിയക് ജോണി ഉണ്ണിത്തുരുത്തിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, അമ്പിളി ടി. വിനോദ്, ശ്യാംകുമാർ എസ്. ഉദയത്തിൽ, ടി.കെ. വിജയൻ, സുഭാഷിണി ഷൈൻ, ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തിനു മിഴിവേകി