Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കരിയാറിൽ ഓരു വെള്ളം കയറി വ്യാപക കൃഷി നാശം

കരിയാറിൽ ഓരു വെള്ളം കയറി വ്യാപക കൃഷി നാശം

എസ്. സതീഷ്കുമാർ

വൈക്കം: കരിയാറിൽ ഓരു വെള്ളം കയറി വൈക്കത്ത് വ്യാപക കൃഷി നശിക്കുന്നു. കരിയാർ സ്പിൽവേയുടെ അടച്ചിട്ട ഷട്ടറുകൾ മീൻ പിടിക്കാനായി രാത്രി തുറക്കുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് കർഷകരുടെ പരാതി.

0:00
/1:51

കരിയാറിൻ്റെ തീരത്തുള്ള ടി.വി. പുരം പഞ്ചായത്തിലെ പച്ചക്കറി കൃഷികളാണ് ഉപ്പുവെള്ളം കാരണം വ്യാപകമായി കരിഞ്ഞുണങ്ങാൻ തുടങ്ങിയത്. തണ്ണീർമുക്കം ബണ്ടും കരിയാർ സ്പിൽവേയും അടച്ച് ഇടതോടുകളിൽ ഓരു മുട്ടുകൾ ഇട്ടിട്ടും ഒരാഴ്ചയായി കരിയാറിൽ ഉപ്പുവെള്ളം നിറയുന്നതായാണ് പരാതി. വാഴ, പാവൽ, കോവൽ, ജാതി തുടങ്ങിയവയടക്കമുള്ള പച്ചക്കറി കൃഷി കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കരിയാറിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞില്ലെങ്കിൽ നൂറു കണക്കിനു കർഷകർ പാട്ടത്തിനും അല്ലാതെയും കൃഷിയിറക്കിയ ഏക്കറുകണക്കിനു സ്ഥലത്തെ കൃഷികൾ പൂർണ്ണമായി നശിക്കുന്ന സ്ഥിതിയാണ്. ചെമ്മനത്തുകര വർഗ്ഗീസും റോയിയും ചേർന്ന് കരിയാറിൻ്റെ തീരത്ത് രണ്ടര ഏക്കറിൽ കൃഷിയിറക്കിയ വാഴയും കോവലും പാവലുമെല്ലാം കരിഞ്ഞുണങ്ങി. കരിയാറിലെ വെള്ളമാണ് ഇവർ കൃഷിക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷവും സമാനരീതിയിൽ ഇവരുടെ കൃഷി നശിച്ചിരുന്നു. ഉപ്പുവെള്ളം കയറിയുണ്ടായ നാശമായതിനാൽ ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടിയില്ല. നിലവിൽ ഇവർക്ക് അൻമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഉപ്പു വെള്ളം തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ കൃഷി പൂർണ്ണമായും നശിക്കുന്ന സ്ഥിതിയാണ്. നിലവിൽ ഉപ്പുവെള്ളം കയറിയതിനാൽ ഇനി വിളവിലും വൻ കുറവാകും ഉണ്ടാവുക. പ്രതിസന്ധി കാണിച്ച് വാർഡ് സഭകളിൽ കാണിച്ച് വാർഡ് സഭകളിൽ നിരവധി പരാതികൾ കർഷകർ നൽകിയിട്ടുണ്ട്. സ്പിൽവെ ഷട്ടറുകൾ തുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു നടപടി ആവശ്യപ്പെട്ട് ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയതായും വൈക്കം നഗരസഭ ചെയർമാനും ടി.വി പുരം പഞ്ചായത്ത് പ്രസിഡൻ്റും അറിയിച്ചു.