കടുത്തുരുത്തി മുൻ എം.എൽ.എ. പി.എം. മാത്യു അന്തരിച്ചു
കടുത്തുരുത്തി: കടുത്തുരുത്തി മുൻ എം.എൽ.എയും കേരള കോൺഗ്രസ് (ജേക്കബ്ബ് വിഭാഗം ) ചെയർമാനുമായിരുന്ന പി.എം. മാത്യു (75) അന്തരിച്ചു. പുലർച്ചെ പാലയിലെ ആശുപത്രിയി ൽ വച്ചായിരുന്നു അന്ത്യം. മൃതദ്ദേഹം ഉച്ചക്ക് ശേഷം കടുത്തുരുത്തി കാപ്പുംതലയിലെ വസതിയിൽ എത്തിക്കും. കടുത്തുരുത്തി സെൻ്റ് സേവിയേഴ്സ് പള്ളിയിൽ നാളെയായിരിക്കും സംസ്കാര ശുശ്രുഷകൾ എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം